ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന ഉത്പന്നങ്ങൾ; രാജ്യത്തെ പ്രമുഖ വയറിങ്, കേബിൾ നിർമാതാക്കളായ വി-മാർക്ക്‌ ഇനി കേരളത്തിലും

കൊച്ചി: രാജ്യത്തെ പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി നിർമിച്ച പുത്തൻ ശ്രേണിയിലെ കേബിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ കമ്പനിയുടെ അരങ്ങേറ്റം. ഇലക്ട്രോൺ ബീം ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ഫ്ലെക്സി ടഫ് ഇബി-എച്ച്.എഫ്.എഫ്.ആർ വയറുകളും ഇബി പ്ലസ് പവർ കേബിളുകളുമാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.

Advertisements

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വയറിങ്/കേബിൾ കമ്പനിയാണ് വി-മാർക്ക്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണിത്. പരിസ്ഥിതിസൗഹൃദ ഊർജത്തിനും ഊർജ്ജക്ഷമതയ്ക്കും ഡിമാൻഡ് കൂടിവരുന്ന ഘട്ടത്തിലാണ് കേരളത്തിലും ഇ-ബീം ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ദീപക് ടിക്ലെ പറഞ്ഞു. ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വേണ്ടി കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിലയിലേക്ക് കമ്പനിയുടെ ഉൽപ്പന്നനിര വിപുലീകരിക്കാനാണ് നീക്കം. അതിനായി പുതിയ വിപണിസാദ്ധ്യതകൾ കണ്ടെത്തുമെന്നും ദീപക് ടിക്ലെ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്പനി പുതുതായി അവതരിപ്പിച്ച ഫ്ലെക്സി ടഫ് ഇബി-എച്ച്.എഫ്.എഫ്.ആർ വയറുകളിലും ഇബി പ്ലസ് പവർ കേബിളുകളിലും സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രത്യേക ഇൻസുലേഷൻ ആണ് സുരക്ഷയ്ക്കായി നൽകിയിരിക്കുന്നത്. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള പിവിസിക്ക് പകരം ക്രോസ് ലിങ്ക്ഡ് പോളിയോലെഫിൻ ഉപയോഗിച്ചുള്ള പ്രത്യേക പദാർത്ഥമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഷോർട് സർക്യൂട് ഒഴിവാക്കാൻ ഈ പദാർത്ഥം മികച്ചതാണ്. 60 വർഷത്തോളം ഇവ ഈടുനിൽക്കും. സാധാരണ വയറുകളെക്കാൾ 80% കൂടുതൽ വൈദ്യുതി കടത്തിവിടാനുള്ള ശേഷിയുണ്ട്. 150 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയും തീപിടിക്കില്ല. അഥവാ തീപിടുത്തമുണ്ടായാലും ക്ളോറിൻ പോലെയുള്ള രാസപദാർത്ഥങ്ങൾ പുറന്തള്ളില്ല. യൂറോപ്പിലും അമേരിക്കയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ പ്രചാരമുള്ള സംവിധാനമാണിത്.

ഡീലർമാരും വിതരണക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച് പരസ്പര സഹകരണത്തിലൂടെ ഇന്ത്യയിലുടനീളം വളർച്ച കൈവരിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് വി-മാർക്ക് ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് എ.എൻ. രമേശ് കുമാർ പറഞ്ഞു. ഗാർഹിക, വാണിജ്യാവശ്യങ്ങൾക്ക് പുറമെ ആരോഗ്യരംഗത്തും വ്യവസായരംഗത്തും അടിസ്ഥാനസൗകര്യനിർമാണ രംഗത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങൾ വി-മാർക്ക് വിപണിയിലെത്തിക്കുന്നുണ്ട്. മീഡിയം വോൾട്ടേജ് കവേർഡ് കണ്ടക്ടർ രംഗത്തും ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ കേബിൾസ്, വാഹനങ്ങളിൽ ഉപയോഗിക്കുന്ന വയറുകൾ, കൂടാതെ സ്വിച്ചുകൾ, എം.സി.ബികൾ, ഫാനുകൾ, ഗീസറുകൾ, തുടങ്ങിയ ഉപകരണങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.