തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം : അഡ്വ.വി.ബി.ബിനു

കോട്ടയം : രാജ്യമെമ്പാടുമുള്ളതൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾക്കും ജീവന ഉപാധികൾക്കും മേലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കടന്നുകയറ്റത്തിനെതിരെ ശക്തമായ ശബ്ദം ഉയർത്തേണ്ട നിർണായകമായ ഘട്ടത്തിലൂടെയാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗം കടന്നു പോകുന്നതെന്നും കോര്‍പ്പറേറ്റ് പ്രീണന നയത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും, നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ദേശീയ പെൻഷൻ പദ്ധതി (എൻ പി എസ് ) ,ഏകീകൃത പെൻഷൻ പദ്ധതി (യു പി എസ് )തുടങ്ങിയ പിന്‍വലിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കണമെന്നും, രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണമെന്നും അഡ്വ.വി.ബി.ബിനു അഭിപ്രായപ്പെട്ടു. മെയ് 20 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി കോട്ടയത്ത് ബാങ്ക് എംപ്ലോയിസ് ഹാളില്‍ ചേര്‍ന്ന അദ്ധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

സമരസമതി ജില്ലാ ചെയര്‍മാന്‍ കെ.ബി.ബിജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമതി ജില്ലാ കണ്‍വീനര്‍ എന്‍.അനില്‍ സ്വാഗതം ആശംസിച്ചു.അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.സുമോദ് സമരസമതി നേതാക്കളായ , മുഹമ്മദ് അന്‍സീം,എ.ഡി.അജീഷ്, പി.ഡി.മനോജ്, എ.എം.അഷറഫ്, ആര്‍.പ്രദീപ്കുമാര്‍, വി.സി.ജയന്തിമോള്‍ ഏലിയാമ്മ ജോസഫ്, ആര്‍ അജയകുമാര്‍, എന്‍.പി.ജനിമോന്‍, ശ്രീലേഖ കെ.വി. എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles