വോട്ടെണ്ണല്‍ ദിവസത്തില്‍ പൊതു അവധി അനുവദിക്കണം ; നാഷണല്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റി

വോട്ടെണ്ണല്‍ ദിവസത്തില്‍ പൊതു അവധി അനുവദിക്കണമെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന കമ്മിറ്റി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിധി എന്തായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് ജനങ്ങള്‍. ജൂണ്‍ നാലിന് ചൊവ്വാഴ്ച രാജ്യത്തിന്റെ വിധിയറിയാം.തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തില്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുയാണ് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. അതിനാല്‍ തന്നെ പൊതു അവധി പ്രഖ്യാപിക്കണം.

Advertisements

ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആഹ്ളാദ പ്രകടനം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ നാല് രാവിലെ മുതല്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 7 ഘട്ട വോട്ടെടുപ്പും പൂർത്തിയാക്കി ജൂണ്‍ നാലിനാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. എന്തായിരിക്കും ജനവിധി എന്നറിയാൻ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ പൊതു അവധി പ്രഖ്യാപിക്കണമെന്നാ ണ് ജനതദള്‍ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles