രാഹുലിൻ്റെ വോട്ടർ അധികാർ യാത്ര എട്ടാം ദിനത്തില്‍; യാത്രയ്ക്ക് വൻ ജനപങ്കാളിത്തം

കതിഹാർ: രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും.

Advertisements

രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഈ മാസം 27 മുതൽ യാത്രയിൽ പങ്കെടുക്കും.

Hot Topics

Related Articles