കോട്ടയം: വാഹന പുക പരിശോധനയുടെ ഫീസ് വർധന അനിവാര്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പുതിയ സംവിധാനങ്ങൾ പ്രാബല്യത്തിലാവുമ്പോൾ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ജില്ല പ്രസിഡന്‍റ് പി.ടി. യോഹന്നാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകൃഷ്ണൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കൽ ഹെഡ് സുബിൻ സാഗർ, ഷിനോജ് വിജി എന്നിവർ ക്ലാസ് നയിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ. വിനോദ്, ട്രഷറർ ജെയിംസ് തോമസ്, മല്ലപ്പള്ളി എം.വി.ഐ അജിത്ത് ആൻഡ്രൂസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, സംസ്ഥാന ജോ. സെക്രട്ടറി ജോയിസ് എം. ജോയ്, സ്റ്റേറ്റ് കോൺഫറൻസ് ജനറൽ കൺവീനർ കെ.പി.എ. റസാഖ് എന്നിവർ സംസാരിച്ചു. ഐ.സി.എസ്.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ അപർണ വിനോദിനെ അനുമോദിച്ചു.
ഭാരവാഹികൾ: മാത്യു രാജൻ (പ്രസിഡന്‍റ്), പി.പി. എബ്രഹാം(ൈവസ് പ്രസിഡന്‍റ്), വി.ജി. മനോജ് (ജനറൽ സെക്രട്ടറി), കെ.ആർ. വേണു (ജോയന്‍റ് സെക്രട്ടറി), ബോബൻ ടി. പുതുശ്ശേരി( ട്രഷറർ), ഹുസൈൻ കരിമ്പുചിറ (ടെക്നിക്കൽ ഹെഡ്).
വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Advertisements