കൂരോപ്പട : പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നടന്ന പാമ്പാടി ഉപ ജില്ലാ കലോത്സവത്തിൽ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സമാപന സമ്മേളനത്തിൽ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ മാനേജർ ഫാ.( അഡ്വ) ബെന്നി കുഴിയടിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഷീലാ മാത്യൂ , റ്റി.ജി മോഹനൻ, അനിൽ കൂരോപ്പട, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി നായർ, ആൻസ് ഗ്രൂപ്പ് ഡയറക്ടർ അന്നമ്മ ട്രൂബ് വയലുങ്കൽ, പാമ്പാടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി സി.ഡി, എസ്.എച്ച് സ്കൂൾ ഹെഡ്മാസ്റ്റർ റെജിമോൻ വി.എം, ഗവൺമെന്റ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത കുമാരി റ്റി.ജി ഗവൺമെന്റ് എൽ.പി സ്കൂൾ പി.റ്റി.എ പ്രസിഡന്റ് രഞ്ജിത്ത് ജോൺ, പാമ്പാടി ഹെഡ്മാസ്റ്റേഴ്സ്ഫോറം പ്രസിഡന്റ് സ്കറിയ വി.എം തുടങ്ങിയവർ സംസാരിച്ചു.
ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹൈസ്കൂൾ ഫസ്റ്റ് ഓവറോളും യു പി സംസ്കൃതോത്സവത്തിൽ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസും എൻ.എസ്.എച്ച്. എസ് കോത്തലയും കലോത്സവത്തിൽയു.പി വിഭാഗത്തിൽ ഇൻഫന്റ് ജീസസ് എച്ച്.എസ് മണർകാട് ഫസ്റ്റ്ഓവറോളുംഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.ജി.എം എൻ.എസ്.എസ് ളാക്കാട്ടൂർ ഫസ്റ്റ് ഓവറോളും നേടുകയും ചെയ്തു. ഹൈസ്കൂൾ സംസ്കൃതോ ത്സവത്തിൽ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹൈസ്കൂൾ ഫസ്റ്റ് ഓവറോളും യു പി സംസ്കൃതോത്സവത്തിൽ ളാക്കാട്ടൂർ എംജിഎം എൻഎസ്എസും എൻ എസ് എച്ച് എസ് കോത്തലയും ഫസ്റ്റ് ഓവറോൾ നേടുകയും ചെയ്തു.
കലോത്സവത്തിൽഎൽ പി വിഭാഗത്തിൽഎൻ എസ് എച്ച് എസ് കോത്തല ഫസ്റ്റ് ഓവറോളും സെന്റ്. മേരീസ് യുപിഎസ് മീനടം സെക്കന്റ് ഓവറോളും യു പി വിഭാഗത്തിൽ ഇൻഫന്റ് ജീസസ് എച്ച് എസ് മണർകാട് ഫസ്റ്റ്ഓവറോളും ക്രോസ് റോഡ് ഹയർ സെക്കൻഡറി സ്കൂൾ പാമ്പാടി സെക്കന്റ് ഓവറോളും സെന്റ് മേരീസ് യുപിഎസ് മീനടം തേർഡ് ഓവറോളും ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എം ജി എം എൻ എസ് എസ് ളാക്കാട്ടൂർ ഫസ്റ്റ് ഓവറോളും സെക്കന്റ് ക്രോസ് റോഡ് സെക്കന്റ് ഓവറോളും സേ ക്രഡ് ഹാർഡ് എച്ച് എസ് പങ്ങട തേർഡ് ഓവറോളും ഹയർ സെക്കൻഡറി വിഭാഗത്തിൽ എംജിഎം എൻഎസ്എസ് ളാക്കാട്ടൂർ ഫസ്റ്റ് ഓവറോളും സെന്റ് മേരിസ് എച്ച്എസ്എസ് മണർകാട് സെക്കൻഡ് ഓവറോളും ക്രോസ് റോഡ് ഹയർ സെക്കൻഡറി സ്കൂൾ പാമ്പാടി തേർഡ് ഓവറോളും നേടിയുണ്ടായി.