ഇലക്ടറല്‍ ബോണ്ട് കേസ് ; വിശദാംശങ്ങള്‍ കൈമാറാൻ എസ്ബിഐക്ക് സുപ്രിംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

ഡല്‍ഹി : ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ കൈമാറാൻ എസ്ബിഐക്ക് സുപ്രിംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങള്‍ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം.ഇലക്‌ട്രല്‍ ബോണ്ടിന്‍റെ ആല്‍ഫ ന്യൂമറിക് നമ്പറുകളും സീരിയല്‍ നമ്ബറുകളും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറാനാണ് സുപ്രിംകോടതി നിർദേശം .

Advertisements

സീരിയല്‍ നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. വിവരങ്ങള്‍ പുറത്തുവരുന്നത് ഇലക്‌ട്രല്‍ ബോണ്ടിന്‍റെ 48% ലഭിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിലയിരുത്തല്‍.ഹർജി പരിഗണിച്ചപ്പോള്‍ എസ്.ബി.ഐക്കെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. ഇലക്ടറല്‍ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയല്‍ നമ്ബർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. തുടർന്നാണ് ആല്‍ഫാ ന്യൂമറിക് നമ്പറും സീരിയല്‍ നമ്പറും വെളിപ്പെടുത്താൻ നിർദേശിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.