പിറന്നാൾ ആഘോഷത്തിന് വിളിച്ചു വരുത്തി ബലാത്സംഗം : കേസിൽ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം

കൊച്ചി: പിറന്നാൾ ദിവസം ഫ്ളാറ്റിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പീഡന പരാതി നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരെ ലൈംഗിക പീഢന ആരോപണം നടത്തിയതെന്നുമാണ് ജാമ്യാപേക്ഷയിൽ കാണിച്ചത്.

Advertisements

ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടൽ മുറിയിലും വച്ച് ശ്രീകാന്ത് വെട്ടിയാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം.

Hot Topics

Related Articles