വെച്ചൂർ :മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോൺഗ്രസ് നേതാവും ആയിരുന്ന് അന്തരിച്ച ഡോക്ടർ മൻമോഹൻസിങിന്റെ വേർപാടിൽ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് വി.ടി. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .കെ. ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷാജി മുഹമ്മദ്, ബ്ലോക്ക് എക്സിക്യൂട്ടീവ്അംഗംകോയയൂസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായസോജി ജോർജ്, പി. കെ. മണിലാൽ, മണ്ഡലം വൈസ് പ്രസിഡൻറ് മാരായപി.ജി.ഷാജി,എൻ.ജി അപ്പൻ , ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു രാജ് രാധാകൃഷ്ണൻ ,ഒ.കെ.സഹജൻ, സന്തോഷ് പിള്ളേകാട്ട്,മഹിളാകോൻഗ്രസ്ബ്ലോക്ക് സെക്രട്ടറി അമ്മിണി ഗോപാലൻ, മണ്ഡലം സെക്രട്ടറിമാരായ പി.ഒ.വിനയചന്ദ്രൻ,എം.രഘു,ജോസിവലിയമംഗലം,വിദ്യാധരൻ,തോമസ് മുതലായവർ സമ്മേളനത്തിൽ പങ്കെടുത്തു.