വ്യാപാരികളുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്നു നടിച്ചാൽ സംസ്ഥാന വ്യാപകമായി കടകളടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കും : എം കെ തോമസുകുട്ടി

കോട്ടയം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം കളക്ട്രറ്റിനു മുൻപിൽ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അവർകളുടെ ആധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും ആയ എം . കെ തോമസുകുട്ടി ഉത്‌ഘാടനം ചെയ്തു
പ്രതിഷേധപ്രകടനത്തിലും ധർണ്ണയിലും വ്യാപാരിളുടെ രോക്ഷം ശക്തമായിരുന്നു ജില്ലയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ ആണി നിരന്നു.

Advertisements

അരിക്ക് പോലും ജി.എസ്.ടി അധിക നികുതി ഇടക്കിയതിലും ബദൽ സംവിധാനങ്ങൾ കണ്ടുപിടിക്കാതെ പ്ലാസ്റ്റിക് നിരോധനത്തിന് ശ്രമിക്കുന്ന സർക്കാർ സമീപനങ്ങളിൽ മാറ്റം വരുത്തണമെന്നും പൊതു ജനങ്ങളുടെ കൈയ്യിൽ നിന്നും വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും കരണ്ട് ചാർജ് വാർദ്ധന അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കുമെന്ന് എം കെ തോമസുകുട്ടി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, കെ ജെ മാത്യു, യൂത്ത്‌ വിംഗ് പ്രസിഡന്റ് ജിന്റു കുര്യൻ എം.ആർ. ആർ.എ പ്രസിഡന്റ് കോട്ടയം ബിജു , എം കെ ഖാദർ എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കോനാട്ട് കൃതജ്ഞത അർപ്പിച്ചു

Hot Topics

Related Articles