കോട്ടയം : വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ മണർകാട് പ്രദേശത്തെ 100 ഇൽ അധികം വ്യാപാര സ്ഥാപനങ്ങളിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജയ്ക് സി തോമസിനു വേണ്ടി വോട്ടഭ്യർത്ഥിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം
പി എ അബ്ദുൾ സലിം നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് രാജേഷ് കെ മേനോൻ , ട്രഷറർ കെ റ്റി സൈമൺ , ഏരിയ നേതാക്കളായ പി കെ അശോകൻ , സുനിൽ കരിവേലി , എസ് വേണു , ഷാൽ കുമാർ , പി വി സലിമോൻ , പി കെ അഭിലാഷ് , സി ജയൻ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കയറിയ വ്യാപാര സ്ഥാപനങ്ങളിലെ ഭൂരിഭാഗം വ്യാപാരികളും ജീവനക്കാരും ജെയ്ക്കിന് വോട്ട് ചെയ്യും ഏന്ന പൂർണ്ണമായ ഉറപ്പും നൽകി ഇനി ഒരു മാറ്റം ആവശ്യമാണെന്നും അതിനായി ജെയ്ക്ക് ജയിക്കണമെന്നും വ്യാപാരികൾ പറഞ്ഞു.