വ്യാപാരി വ്യവസായി ഏകോപന സമിതി ബോട്ടിൽ ബൂത്ത് നൽകി : പനച്ചിക്കാട് പഞ്ചായത് പ്രസിഡൻ്റ് ആനിമാമൻ ഏറ്റുവാങ്ങി

കോട്ടയം : അന്താരാഷ്ട്ര മാലിന്യരഹിത ദിനാചരണത്തിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ബോട്ടിൽ ബൂത്ത് പനച്ചിക്കാട് പഞ്ചായത് പ്രസിഡൻ്റ് ആനിമാമൻ ഏറ്റുവാങ്ങി നാടിനു സമർപ്പിച്ചു. കടുവാക്കുളം കവലയെ പനച്ചിക്കാട് പഞ്ചായത്തിലെ ഏറ്റവും നല്ല പൊതു ഇടമായി മാറ്റാൻ സഹായിച്ച എല്ലാവർക്കും പ്രസിഡൻ്റ് നന്ദി പറഞ്ഞു. കവലയിലെ ഓട്ടോ ടാക്സി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് അസി: സെക്രട്ടറി ബീന, ഹെൽത്ത് ഇൻസ്പെക്ടർ അർച്ചന തുടങ്ങിയവർ പങ്കെടുത്തു.

Advertisements

യോഗത്തിൽ യൂണിറ്റിനു വേണ്ടി പ്രസിഡൻ്റ് ജിമ്മി മാത്യു, സെക്രട്ടറി രാജേഷ് ജോൺ നന്ദികാട്ട്, ഓട്ടോറിക്ഷാകോഓർഡിനേഷൻ പ്രസിഡൻ്റ് ബൈജു, എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് ഡോ. ടി എൻ പരമേശ്വരക്കുറുപ്പ് എന്നിവർ സംസാരിച്ചു. വെയിറ്റിംഗ് ഷെഡിൽ സ്ഥാപിച്ചതു പോലുള്ള ചെടിച്ചട്ടികൾ കവലയിൽ മുഴുവൻ സ്ഥാപിക്കുന്നതിനും തീരുമാനമെടുത്തു.

Hot Topics

Related Articles