കോഴിക്കോട് : വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലുള്ള വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കടകള്‍ ഇന്ന് അടച്ചിടും. ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കില്ലെന്നു നേതാക്കള്‍ അറിയിച്ചു.
അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ജാഥ ഇന്ന് തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം നാലിനാണ്പുത്തരിക്കണ്ടം മൈതാനത്ത് സമാപനം.അതേസമയം, ഇന്ന് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി വ്യക്തമാക്കിയിട്ടുണ്ട്.