വാഴൂർ പുളിക്കൽക്കവലയിൽ സാമൂഹി വിരുദ്ധ അഴിഞ്ഞാട്ടം : പച്ചക്കറിക്കട അടിച്ച് തകർത്തു

വാഴൂർ : പുളിക്കൽ കവലയിൽ സാമൂഹിക വിരുദ്ധ അഴിഞാട്ടം. ലഹരി മാഫിയ സംഘത്തിൻ്റെ അക്രമത്തിൽ വാഴൂർ പുളിക്കൽ കവലയിലെ എ. ജെ സ്റ്റോഴ്സ് എന്ന പച്ചക്കറിക്കടയാണ് സാമൂഹിക വിരുദ്ധ സംഘം അടിച്ച് തകർത്തത്. ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. വാഴൂർ ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന എ. ജെ വെജിറ്റബിൾസ് ആണ് അക്രമി സംഘം തല്ലി തകർത്തത്.

Advertisements

ജൂൺ 18 ബുധനാഴ്ച വൈകിട്ട് കട അടച്ച ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് കട തല്ലി തകർത്തത് കണ്ടത്. തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ , 11 മണി ആയിട്ടും പൊലീസ് സ്ഥലത്ത് എത്തിയിട്ടില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വാഴൂർ പുളിക്കൽ കവലയിൽ സാമൂഹിക വിരുദ്ധ അക്രമം പതിവാകുന്നതായി നാട്ടുകാരുടെ പരാതി ഉണ്ട്. രാത്രി കാലങ്ങളിൽ പൊലിസ് പെട്രോളിങ്ങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

Hot Topics

Related Articles