മലപ്പുറം : മലപ്പുറത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. വഴിക്കടവ് കെട്ടുങ്ങലിലാണ് സംഭവമുണ്ടായത്. ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements