ഈരാറ്റുപേട്ട:പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം ഇന്ത്യൻ മുസ് ലിംകളുടെ സാംസ്കാരിക വ്യക്തിത്വത്തിന് നേരെയും പാരമ്പര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് ഫൗസിയാ ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് ഭേദഗതി ലീഗൽ വർക്ക്ഷോപ്പ് അഭിപ്രായപ്പെട്ടു.ഈ ബിൽ പിൻവലിച്ച് ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു.മുഹിയിദ്ദീൻ പള്ളി ഇമാം വി.പി സുബൈർ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരള ബാർ കൗൺസിൽ അംഗം അഡ്വ.മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തി പി.എ ഹാഷിം സ്വാഗതം ആശംസിച്ചു പ്രൊഫ.എ.എം റഷീദ്,മുഹമ്മദ് സാലിഹ്,അഫ്സാർ പുള്ളോലിൽ,കെ.എ മുഹമ്മദ് ഹാഷിം,പി.എച്ച് ജാഫർ, സുബൈർ വെള്ളാപ്പള്ളിൽ, വി.എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.