വഖഫ് ഭേദഗതി നിയമത്തിനെതിരേ കലാപം: പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ 2 പേരെ അക്രമികള്‍ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരേ കലാപം തുടരുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ 2 പേരെ അക്രമികള്‍ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി.സംഘർഷം രൂക്ഷമായ ഷംസേർഗഞ്ചിലെ ജാഫറാബാദില്‍ അച്ഛനെയും മകനെയുമാണു വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഘം കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടുസാമഗ്രികള്‍ കൊള്ളയടിച്ചു. മുർഷിദാബാദിലെ തന്നെ ധുലിയനില്‍ ശനിയാഴ്ച ഒരാള്‍ക്കു വെടിയേറ്റു. സംഘർഷത്തില്‍ ഇതുവരെ 118 പേരെ അറസ്റ്റ് ചെയ്തു. സംഘർഷബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കാൻ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണു സുപ്രധാന നിർദേശം. അതിനിടെ, നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പ്രഖ്യാപനം.

Advertisements

നിയമമുണ്ടാക്കിയത് കേന്ദ്ര സർക്കാരാണെന്നും അവരോടാണു ചോദ്യങ്ങളുന്നയിക്കേണ്ടതെന്നും മമത പറഞ്ഞു. ഈ നിയമം ഇവിടെ നടപ്പാക്കില്ല. പിന്നെന്തിനാണു പ്രക്ഷോഭമെന്നും മമത. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുർഷിദാബാദ്, മാള്‍ഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി തുടങ്ങിയ ജില്ലകളില്‍ തുടങ്ങിയ അക്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. നിരവധി വാഹനങ്ങള്‍ക്ക് അകമിമകള്‍ തീവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ വാഹനത്തിനു നേരേയും ആക്രമണമുണ്ടായി. റോഡ് ഉപരോധിച്ച അക്രമികള്‍ വ്യാപകമായി കല്ലെറിഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന മുർഷിദാബാദ് ജില്ലയിലാണ് അക്രമം ഏറ്റവും രൂക്ഷമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയ്‌ല്‍വേയുടെ സംവിധാനങ്ങളടക്കം നശിപ്പിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി റെയ്‌ല്‍ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തെഴുതി. മുർഷിദാബാദില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നു കേന്ദ്ര മന്ത്രികൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. യഥാർഥ മതേതരത്വത്തിലും സമാധാനത്തിലും ബഹുസ്വരതയിലും അക്രമരാഹിത്യത്തിലുമാണ് ഹൈന്ദവർ വിശ്വസിക്കുന്നത്. എന്നാല്‍, മുർഷിദാബാദിലെ ചില പ്രദേശങ്ങളില്‍ നിന്നു ഹിന്ദുക്കളെ പുറത്താക്കാൻ ആസൂത്രിതമായി ശ്രമിച്ചാല്‍ പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കാൻ നിർബന്ധിതരാകുമെന്നും മജുംദാർ.

Hot Topics

Related Articles