എറണാകുളം : നഗരത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പുഴുവിനെ ലഭിച്ചവർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി.
ഭക്ഷണത്തിൽ പുഴു ഇഴയുന്നതിന്റെ വീഡിയോ ഭക്ഷണം കഴിച്ചവർ പകർത്തി. തുടർന്ന് ഭക്ഷണം ഹോട്ടൽ ജീവനക്കാർ എടുത്തുകൊണ്ടുപോയി. മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി മുൻസിപാലിറ്റിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.