കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മൂന്നു കിലോമീറ്റർ ദൂരം ചാക്ക് കണക്കിന് മാലിന്യം ചാക്കിൽക്കെട്ടി തള്ളി. മണിപ്പുഴ മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് റോഡരികിൽ കിലോമീറ്ററുകളോളം ദൂരം ചാക്കിൽക്കെട്ടിയ നിലയിൽ മാലിന്യം തള്ളിയത്. ബുധനാഴ്ച രാത്രിയിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയതെന്നു സംശയിക്കുന്നു. ഒരിട വേളയ്ക്ക് ശേഷമാണ് ഇത്തരത്തിൽ റോഡരികിൽ മാലിന്യം തള്ളിയിരിക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ എത്തി മാലിന്യം തള്ളുകയായിരുന്നു.
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കി കെ.കെ റോഡിനെയും ഈരയിൽക്കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന വഴിയിലാണ് ഇത്തരത്തിൽ വൻ തോതിൽ മാലിന്യം തള്ളിയിരുന്നത്. കഴിഞ്ഞ ദിവസം ഈരയിൽക്കടവ് ബൈപ്പാസിലേയ്ക്കു കോടിമതയിൽ നിന്നും എത്തുന്ന മുപ്പായിപ്പാടം റോഡിൽ ചാക്കുകളിൽ പഴകിയ സവാള അടക്കമുള്ളവ തള്ളിയിരുന്നു. ഇത് നഗരസഭ അധികൃതർ എത്തി നീക്കം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ റോഡിൽ മുഴുവൻ മാലിന്യം തള്ളി സാമൂഹിക വിരുദ്ധ സംഘം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ റോഡരികിൽ മാലിന്യം തള്ളുകയും അതിരൂക്ഷമായ ദുർഗന്ധം വരികയും ചെയ്ത സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ തന്നെ റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നതും മാലിന്യം നീക്കം ചെയ്യുന്നതനു നേതൃത്വം നൽകുന്നതും.