ഭിന്നശേഷി കുട്ടികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളോടും, അവർക്ക് സംരക്ഷണ കവചമൊരുക്കുന്ന സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisements

മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും, തൊഴിൽ പരിശിലനവും നൽകാൻ സർക്കാർ തയ്യാറാകാത്തത് ഇവർക്ക് മുദ്രവാക്യം വിളിക്കാനോ, വോട്ട് രേഖപ്പെടുത്താനോ സാധിക്കാത്തതു മുലമാണെന്നും സജി കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭിന്നശേഷി വിദ്യർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന സ്റ്റയിഫന്റ് ഉടൻ വിതരണം ചെയ്യണമെന്നും അല്ലത്തപക്ഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു.

കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃയോഗം തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജില്ലാ പ്രസിഡന്റ് രശ്മി എം.ആർ അദ്ധ്യക്ഷത വഹിച്ചു.

വർക്കിങ്ങ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, എൽ.ആർ. വിനയചന്ദ്രൻ , ലൗജിൻ മാളിയേക്കൽ, ജോയി സി കാപ്പൻ, അഡ്വ:മഞ്ജു കെ നായർ, പുതൂർക്കോണം സുരേഷ്, അഡ്വ: രാജേഷ് മേനോൻ, സുമേഷ് കെ കെ, ഗണെഷ് ഏറ്റുമാനൂർ, കെ ഉണ്ണികൃഷ്ണൻ,  അഡ്വ: രാജേഷ് പുളിയാനത്ത്, ഷൈജു കോശി, സലിം കാർത്തികേയൻ, അഡ്വ: ഹരികുമാർ, ഹരി ഇറയംകോട്, പ്രിയാ രഞ്ജു, രാജേഷ് എസ് കുമാർ, രമാ ബി ദേവിഗീതം, രജീഷ ബെന്നി , ശിവ പ്രസാദ്, രഞ്ജിത ബി, മധു ആർ.റ്റി, കൃഷ്ണകുമാർ, നിരഞ്ചൻ പോറ്റി, വസന്തകുമാരി , രാജേഷ് നന്ദിയോട് , വിഷ്ണു കാർത്തിക്ക് , ബീനാ രാജീവ്, രതീഷ് വട്ടപ്പാറ, മഞ്ചു ആർ.ജി, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles