വാട്ടർ അതോറിറ്റിയുടെജലവിതരണ പൈപ്പുപൊട്ടി റോഡ് കുളമായി : വീടും പരിസരവും വീട്ടിലേയ്ക്കുള്ള വഴിയും വെള്ളത്തിൽ മുങ്ങി ഒരു മാസം : നടപടി എടുക്കാതെ അധികൃതർ 

വൈക്കം: വാട്ടർ അതോറിറ്റിയുടെജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം വാർന്ന് വീടും പരിസരവും വീട്ടിലേയ്ക്കുള്ള വഴിയും വെള്ളത്തിൽ മുങ്ങി ഒരു മാസത്തിലധികം കഴിഞ്ഞിട്ടും ജലവിതരണ പൈപ്പിലെ ചോർച്ച അധികൃതർ പരിഹരിക്കുന്നില്ലെന്ന് പരാതി.വൈക്കം തലയാഴംതോട്ടകം ഗവൺമെൻ്റ് എൽപി സ്കൂളിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊതു പ്രവർത്തകനും അഭിഭാഷകനുമായ അറാശേരിയിൽ എ.സി. ജോസഫിൻ്റെ വീടും പരിസരവുമാണ് ജലവിതരണ പൈപ്പ് പൊട്ടി വെള്ളത്തിലായത്. 

Advertisements

വൈക്കം – വെച്ചൂർ റോഡിൽ തോട്ടകത്ത് ഗവൺമെൻ്റ് എൽ പി സ്കൂളിനു സമീപത്ത് ആഗസ്റ്റ് എട്ടിനാണ് പൈപ്പ പൊട്ടി കുടിവെള്ളം  വാർന്ന് 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകി പരന്നത്.വെള്ളം കുത്തിയൊഴുകി സമീപത്തു നിന്ന വൈദ്യുത പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു. അപകട സ്ഥിതി വാട്ടർ അതോറിറ്റി അധികൃതരേയും കെ എസ് ഇ ബി അധികൃതരേയും അറിയിച്ചു. കെ എസ് ഇ ബി അധികൃതരെത്തി വൈദ്യുത പോസ്റ്റ് മറിയാതിരിക്കാൻ താങ്ങു കൊടുത്തു. വാട്ടർ അതോറിറ്റി കോൺട്രാക്ടർ പൈപ്പ് പൊട്ടിയിടത്തു വന്ന് പരിശോധന നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാസം പിന്നിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് സെപ്റ്റംബർ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ്റെ ഔദ്യോഗിക ഇമെയിലിലേയ്ക്ക് ചിത്രങ്ങളടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ജല വിതരണ പൈപ്പ് പൊട്ടിയാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാക്കുന്നത്. കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അതോറിറ്റി അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles