കോട്ടയം : മിനി എം സി എഫ് കൾ നാടിന് ദുരിതമാകുന്നു. നീണ്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഓണംതുരുത്ത് എൽപി സ്കൂളിന് സമീപത്താണ് വഴിയരികിൽ സ്ഥാപിച്ച മിനി എം.സി.എഫ് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് ദുരിത കേന്ദ്രമായത്. മിനി എം പി എഫ് ഇപ്പോൾ ഉപയോഗിക്കുന്നത് അജൈവ മാലിന്യങ്ങൾ മാത്രം നിക്ഷേപിക്കാനാണ്.
എന്നാൽ ഭക്ഷണത്തിന് അവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങൾ നിറഞ്ഞ സ്ഥിതി ആണ് ഇവിടെ. അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. മാസങ്ങളായി മാലിന്യങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നത് പലതവണ പഞ്ചായത്തിൽ അറിയിച്ചെങ്കിലും തീരുമാനം ഒന്നുമായില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
വഴിയിലേക്ക് കുപ്പിച്ചില്ലും മറ്റ് അവശിഷ്ടങ്ങളും കിടക്കുന്ന സ്ഥിതിയാണിപ്പോൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്ത് എൽ.പി സ്കൂളും അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട് ഇങ്ങോട്ട് പോകുന്ന കുട്ടികളും മറ്റു യാത്രക്കാരും വൻ ദുരിതത്തിലാണ്.
അഞ്ചാം വാർഡിൽ ഇതേ സ്ഥലത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് ഒരു അധികൃതരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഇപ്പോൾ.
നീണ്ടൂർ പഞ്ചായത്തിലെ നാലാം വാർഡിലെ എസ് കെ വി സ്കൂൾ വഴിയിലും ഇതുതന്നെയാണ് അവസ്ഥ.
എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. ഇതിൽ നിന്നും മാലിന്യങ്ങൾ കാക്ക കൊത്തിയെടുത്ത് സമീപത്തെ കിണറുകളിൽ ഇടുന്നതാണ് പരാതിയുണ്ട്. ഈ മാലിന്യം തിന്നാൻ എത്തുന്ന തെരുവ് നായ്ക്കളും നാട്ടുകാർക്ക് ശല്യമായി മാറാറുണ്ട്.