ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം നാട്ടുകാർ ഉപരോധിച്ചു

പത്തനംതിട്ട :വർഷങ്ങളായി മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൈരളിപുരം -മുണ്ടുകോട്ടക്കൽ പ്രദേശത്തെ വാസികളുടെ നേതൃത്വത്തിൽ ജലഅതോറിറ്റി  എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയം ഉപരോധിച്ചു.

Advertisements

നഗര സഭയിൽ കൈരളിപുരം, മുണ്ടുകോട്ടക്കൽ, ആടിയാനി ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഇവിടെ ജലവിതരണം മുടങ്ങിയിട്ടു വര്ഷങ്ങളായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഭിക്കാത്ത കുടിവെള്ളത്തിന് ചാർജ് അടക്കുകയാണ് നാട്ടുകാർ. ഈ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. ഇതു സംബന്ധിച്ച് എത്രയും വേഗം പരിശോധന നടത്തി ജല വിതരണം പുനസ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

കൈരളിപുരം -മുണ്ടുകോട്ടക്കൽ റോഡ് നവീകരണവുമായി ബന്ധപെട്ടു പൈപ്പ് ലൈനിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുക, പൊതു ടാപ്പുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. 

നഗര സഭ കൗൺസിലർ ആൻസി തോമസ്, മുൻ സ്ഥിരംസമിതി അധ്യക്ഷൻ സജി കെ സൈമൺ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് അബ്‌ദുൾ കലാം ആസാദ്,മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്‌, ബിനോജി, തോമസ് റ്റി ജോർജ്, തോമസ് പി എബ്രഹാം, ജോസ് എം ഒ എന്നിവർ പങ്കെടുത്തു.

തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കണം”: എൻ.സി.പി പത്തനംതിട്ട ജില്ലാ കമ്മിറ്റി വനിത ദിനാചരണം നടത്തി 

 തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ പീഡിപ്പിക്കപെടുക മാത്രമല്ല ലിംഗ സമത്വം കൊട്ടിഘോഷിക്കുമ്പോഴും തുല്യ ജോലിക്ക് തുല്യവേതനം എന്ന മാനദണ്ഡം പാലിക്കപ്പെടാതെ സ്ത്രീകൾ അവഗണിക്കപ്പെടുകയാണ്. ഇതിനെതിരെ വനിതകളുടെ മുന്നേറ്റം അനിവാര്യമാണ്.ലോക വനിതാ ദിനത്തിന്റെ ഭാഗമായി എൻ.സി.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ വനിതാ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. 

വർഷങ്ങളായി നഗര ശുചീകരണം ആത്മാർത്ഥമായി ചെയ്ത് ജനസേവനം നടത്തുന്ന ശുചീകരണ തൊഴിലാളികളുടെ സേവനം മഹനീയമാണെന്ന് അഭിപ്രായപ്പെട്ടു.  പത്തനംതിട്ട ഐശ്വര്യ തീയേറ്റർ ജംഗ്ഷനിൽ നടന്ന ചടങ്ങ് എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ ജനറൽ സെക്രട്ടറി റിജിൻ കരിമുണ്ടയ്ക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ശ്രീലക്ഷ്മി,രഞ്ജു ബിനു,  സരസ്വതി പ്രസാദ്, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ജിബി വിൻസന്റ്,എൻ.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ പ്രകാശ്,  ആറന്മുള ബ്ലോക്ക് സെക്രട്ടറി സുരേഷ് കുളത്തൂമുറിയിൽ,സന്തോഷ് കുമാർ,     ലളിതാ ശിവൻ, എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആദരം അർപ്പിച്ച് മെമന്റോ  നൽകി.

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ പിടുത്തം: വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.