കോട്ടയം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ( ഐഎൻടിയുസി) കോട്ടയം ജില്ലാ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരണം പൂർണ്ണമായി ഉപേക്ഷിച്ച് സേവന മേഖലയായി നിലനിർത്തി കുടിവെള്ള വിതരണം ജല അതോറിറ്റിയുടെ മേൽനോട്ടത്തിൽ സുധാര്യമായി നടത്തണമെന്ന് ആവിശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു,സംസ്ഥാന ട്രഷറർ ബി രാകേഷ്,സംസ്ഥാന സെക്രട്ടറി കെ ആർ ദാസ്, ജില്ലാ പ്രസിഡണ്ട ശൈലെന്ദ്രകുമാർ, ജില്ലാ സെക്രട്ടറി കെ കെ സാബു, റോയ് മാത്യു, സന്തോഷ് ഫിലിപ്പ്,എം എസ് സതീഷ് കുമാർ,സലിൻ ജേക്കബ്, നസറുദ്ദീൻ, സജിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ജില്ലാ പ്രസിഡൻ്റ് :കെ എൻ ശൈലേന്ദ്രകുമാർ, ജില്ലാ സെക്രട്ടറി:അനൂപ് കുമാർ എം ജി, ജില്ലാ ട്രഷറർ:സുരേഷ് ജേക്കബ്