കുമരകം : കോവിഡ് ശേഷമുള്ള ഓണക്കാലം ആഘോഷമാക്കാന്‍ തയ്യാറെടുക്കുയാണ് ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷന്. യാത്രക്കാര്‍ക്കാര്‍ക്കായി അത്തപ്പൂക്കള മത്സരം ഒരുക്കിയാണ് വേറിട്ട ഓണാഘോഷം ജീവനക്കാര്‍ ഒരുക്കുന്നത്. സെപ്തംബര്‍ മൂന്നിന് രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 11 വരെയാണ് മത്സരം നടക്കുക. മുഴുവന്‍ യാത്രക്കാര്‍ക്കും മധുരപലഹാര വിതരണം നടത്തിയാണ് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് ഓണാഘോഷം ഒരുക്കുന്നത്.
രണ്ടാം തീയതി പുലര്‍ച്ചെ മുഹമ്മയില്‍ നിന്നും 5.45 പുറപ്പെടുന്ന ആദ്യ സര്‍വ്വീസ് മുതലുള്ള യാത്രക്കാര്‍ക്കാണ് ഓണസമ്മാനമായി മധുര പലഹാരങ്ങളും ആശംസാകാര്‍ഡും വിതരണം ചെയ്യുകയെന്ന് അസോസിയേഷന് ഭാരവാഹി ബിജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാര്‍ കൂട്ടായി നടത്തുന്ന ഓണാഘോഷ അത്തപ്പൂക്കള മത്സരത്തിന് ഒന്നാം സമ്മാനമായി 1001 രൂപയും , രണ്ടാം സമ്മാനമായി 501 രൂപയും പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം തന്നെ പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയതായി സ്റ്റേഷന് മാസ്റ്റര്‍ ഷാനവാസ് ഖാന് അറിയിച്ചു. അത്തപ്പൂക്കള മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള യാത്രക്കാര്‍ രണ്ടാം തീയതി വൈകീട്ട് 7 മണിയ്ക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9400050331 എന്ന നമ്പറില്‍ ബന്ധപ്പെടുക.