ഓരോ ദിവസവും കഴിന്തോറും ചൂട് കൂടിവരികയാണ്. ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. മനസും ശരീരവും തണുപ്പിക്കാൻ വീട്ടിൽ തന്നെ രുചികരമായൊരു ജ്യൂസ് തയ്യാറാക്കിയാലോ? തയ്യാറാക്കാം തണ്ണിമത്തൻ കൊണ്ട് രുചികരമായ ജ്യൂസ്.
വേണ്ട ചേരുവകൾ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തണ്ണിമത്തൻ ഒന്നിന്റെ പകുതി
സബ്ജ സീഡ്‌സ് 2 ടീസ്പൂൺ
പഞ്ചസാര ആവശ്യത്തി
റോസ് സിറപ്പ് 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്‌സ് ആവശ്യത്തിന്
പാൽ 1 കപ്പ്
തയ്യാറാക്കുന്ന വിധം…
ആദ്യം തണ്ണിമത്തൻ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലിട്ട് ഒരു തവി വച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ…
തണ്ണിമത്തന്റെ ഗുണങ്ങൾ…
വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യും.തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ ദലാ മഹജപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം നൽകാൻ സഹായിക്കും.
തണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി താരതമ്യേന കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.