വയനാട്: മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂര്‍ റോഡ് ജംഗ്ഷൻ ഇനി ഇന്ത്യന്‍ ക്രിക്കറ്റര്‍ മിന്നു മണിയുടെ പേരില്‍ അറിയപ്പെടും. മൈസൂര്‍ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേരു നല്കാന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മൈസൂര്‍ റോഡിനോട് ചേര്‍ന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയാണ് മിന്നു മണി.
അടുത്തിടെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ 24-കാരിയായ മിന്നു മണി മികച്ച പ്രകടനവുമായി ടീമിന് മുതല്‍ക്കൂട്ടായിരുന്നു. ഇതിന്റെ പശ്ചാചാത്തലത്തില്‍ മിന്നു മണിയോടുള്ള ആദരസൂചകമായാണ് മാനന്തവാടി – മൈസൂര്‍ റോഡ് ജംഗ്ഷന്റെ പേര് മിന്നു മണി ജംഗ്ഷനെന്ന് പുനര്‍ നാമകരണംചെയ്യാന്‍ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷന് എന്ന ബോര്‍ഡ് സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, മാനന്തവാടി-മൈസൂര്‍ റോഡിന് മിന്നു മണിയുടെ പേരിടാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ റോഡ് പിഡബ്ലിയുഡി വകുപ്പിന് കീഴിലായതിനാല്‍ കൂടിയാലോചനയ്ക്ക് ശേഷം നഗരത്തിലെ പ്രധാന നഗരത്തിന് മിന്നു മണിയുടെ പേരുനല്കാന് നഗരസഭ തീരുമാനിക്കുകയായിരുന്നു.