കല്പറ്റ : വയനാട്ടില്‍ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു.നരഭോജി കടുവയുള്ള പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതല്‍ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര വിലക്ക് ഏർപ്പെടുത്തും. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നല്‍കി. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാർത്ഥികള്‍ക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗണ്‍സിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Advertisements