വയനാട്ടിലെ ദുരന്തമുഖത്ത് മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പരാതിയുമായി വിമുക്ത ഭടൻ; സെൽഫി വിവാദത്തിന് പിന്നാലെ മേജർ രവി വീണ്ടും വിവാദത്തിൽ

മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫൻസ് സർവ്വീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.

Advertisements

സൈന്യത്തിൽ നിന്നും വിരമിച്ച ആർ എ അരുൺ എന്നയാളാണ് പരാതി നൽകിയത്. മേജർ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം നടത്തി മേജർ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുൺ പരാതിയിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവർക്കാണ് പരാതി നൽകിയത്. സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവർത്തി. ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.