തലയോലപറമ്പ്: വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി വടയാർ പുഴയോരം ഫുഡ് കോർട്ടിലെ ഒരു മാസത്തെ വരുമാനം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ 21ലക്ഷംരൂപയാണ് വി കെ എം ഗ്രൂപ്പ് എം ഡി വി.കെ. മുരളീധരൻ ഇന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് കൈമാറിയത്. ജീവനക്കാരുടെ വേതനവും ഭക്ഷ്യവസ്തുക്കളുടെ തുക പോലും എടുക്കാതെ ഒരുമാസത്തെ വരുമാനം മുഴുവനായുമാണ് നൽകിയത്. കോവിഡ്, പ്രളയകാലങ്ങളിൽ ദുരിതബാധിതർക്ക് കൈത്താങ്ങായ വി.കെ.മുരളീധരൻ വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വടയാറിലെ ഫുഡ് കോർട്ടിലെ ഒരുമാസത്തെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത് മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. പുഴയോരം ഫുഡ് കോർട്ടിൽ ഇന്നലെ വൈകുന്നേരം 7.45ന് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി,കെ.ശെൽവരാജ്,ഡോ.സി.എം. കുസുമൻ, ഇന്ദു മുരളീധരൻ,മിഥുൻ മുരളീധരൻ, പി.വി.ഹരിക്കുട്ടൻ, വി.ടി.പ്രതാപൻ, കെ.ബി. രമ, ആർ. രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.