വയനാട് പുനരധിവാസം; വീടുകള്‍ ഡിസംബറിൽ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം; നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി കെ.രാജൻ

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി റവന്യു മന്ത്രി കെ രാജൻ വിലയിരുത്തി. ടൗൺഷിപ്പിലെ വീടുകൾ ഡിസംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

Advertisements

സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിക്കുന്നത് ചതുപ്പ് നിലയങ്ങളിൽ ആണെങ്കിൽ അംഗീകാരം തരാൻ കഴിയില്ല. വീട് നിർമിക്കാൻ സ്ഥലം നൽകാമെന്ന് ഒരു സംഘടനയോടും സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് വൈകാതെ പുറത്തിറങ്ങും. തൊഴിലാളികൾക്ക് സഹായം നൽകുന്നതിൽ അനുഭാവപൂർണ്ണമായ നടപടിയെടുക്കുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles