കൽപ്പറ്റ: വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി. രക്ഷാപ്രവർത്തനത്തിനായി കോയമ്പത്തൂരിൽ നിന്നും എയർഫോഴ്സിന്റെ ഹെലിക്കോപ്റ്റർ പുറപ്പെട്ടു. കോഴിക്കോട്ട് നിന്നും ഇന്ത്യൻ ആർമിയുടെ സംഘവും വയനാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മന്ത്രി കെ.ആർ രാജൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ്അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ എയർലിഫ്റ്റ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയാണ് ലക്ഷ്യമിടുന്നത്.