കോട്ടയം: വയനാട്ടിൽ ഉണ്ടായ പ്രകൃതിദുരന്തത്തിന് ഇരകളായവരുടെ പുനരുധിവാസത്തിന് കൈത്താങ്ങായി പള്ളം പഞ്ചായത്ത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ ജോസഫ് മൂന്നുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. വൈസ് പ്രസിഡന്റ് രജനി അനിൽ ജനപ്രതിനിധികളായ സിബി ജോൺ കൊല്ലാട്, ഷീലമ്മ ജോസഫ്, സെക്രട്ടറി ഉത്തമൻ ബി, തോമസ് തോമസ്, ഇന്ദുലേഖ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements