ഓഫീസിലേക്ക് കാട്ടുപന്നി ഓടിക്കയറുന്നത് തടയാൻ ഷട്ടർ ഇടാൻ ശ്രമിക്കവെ വഴുതി വീണു; കൽപറ്റയിൽ പാൽ സൊസൈറ്റി ജീവനക്കാരിക്ക് പരിക്ക് 

കൽപറ്റ: കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്.  റോഡിലേക്ക്  കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാൻ റസിയ ഷട്ടർ ഇടാൻ ശ്രമിക്കുമ്പോൾ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു.

Advertisements

Hot Topics

Related Articles