അതിരമ്പുഴ: വയനാട് ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനും, ഇടതുസർക്കാരിന്റെ അഴിമതിയ്ക്കും കെടുകാര്യസ്തയ്ക്കും ദൂർത്തിനും എതിരെയും അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കര ക്കുഴി അദ്ദ്യ ക്ഷത വഹിച്ചു. വയനാടിന്റെ ദുരന്ത മുഖത്ത് കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ യും,സന്നദ്ധ പ്രവർത്തകരുടെയും പേരിൽ കോടി കണക്കിനു തുകയുടെ കള്ളകണക്കു ണ്ടാക്കി തട്ടിപ്പിന് കൂട്ടു നിൽക്കുന്ന സർക്കാരിനെതിരെ കോൺഗ്രസ്സി ന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ള ബഹുജന പ്രക്ഷോഭത്തിനു തുടക്കമാണ് ഈ പ്രതിക്ഷേധകൂട്ടായ്മഎന്ന് യോഗം ഉത്ഘടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോ റോയി പൊന്നാറ്റിൽ പറഞ്ഞു.
ഭാരവാഹികളായ കെ. ജി. ഹരിദാസ്, പി. വി.മൈക്കിൾ, ടി.എസ്.അൻസാരി,ബിജു വലിയമല,ജോജോ ആട്ടയിൽ, ജെയിംസ് തോമസ്,രാജൻ ചൂരക്കുളം, ടോം പണ്ടാര ക്കളം, ആകാശ് പ്രസന്നൻ, ബിബിൻ വത്സൻ, മഹേഷ് രാജ്,റോയി കല്ലുങ്കൽ, ഗോപൻ തൃക്കയിൽ, ഉലഹന്നാൻ വർഗ്ഗീസ്,ജസ്റ്റിൻ പാറശ്ശേരി തോമസ് ഉള്ളമ്പള്ളി, ജോജി വട്ടമല ജോയിവേങ്ങച്ചുവട്ടിൽ, ടോമി മണ്ഡപത്തിൽ,കബീർഇസ്മായിൽ,ടി. ഡി.ജയിംസ് തോട്ടപ്പള്ളി,കുര്യൻചാമക്കാല എന്നിവർ പ്രസംഗിച്ചു.