ലണ്ടന്‍ : കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി യുകെ. വാരിക്കോരി ആയുധം നല്കാന് തങ്ങള്‍ ആമസോണ്‍ അല്ല എന്നായിരുന്നു യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വലെയ്സിയുടെ പ്രതികരണം.
നന്ദി കാണിക്കണമെന്നും യുക്രെയ്ന് യുദ്ധം ചെയ്യുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോയില്‍ യുക്രെയ്ന് അംഗത്വം നല്കുന്നതില് വ്യക്തമായ തീരുമാനം എടുക്കാതെ വന്നതില്‍ നിരാശ പ്രകടിപ്പിച്ച് സെലെന്‍സ്കി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിരൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്ന് അംഗത്വം നല്കാന് തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു നാറ്റോ വ്യക്തമാക്കിയിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ യുക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞത്. അംഗത്വം ലഭിക്കാന്‍ സമയനിബന്ധന മുന്നോട്ടുവച്ചതിനെ അസംബന്ധം എന്നാണ് സെലെന്‍സ്കി വിശേഷിപ്പിച്ചത്. നാറ്റോ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.