പാകിസ്ഥാന്‍കാരെയും ഇന്ത്യക്കാരെയും സംബന്ധിച്ച് ക്രിക്കറ്റ് ഒരു വികാരമാണ്. ഇത് ഇന്ത്യ – പാക് പോരാട്ടമാണെങ്കില്‍ പിന്നെ പറയേണ്ട. നീണ്ട ഇളവേളയ്ക്കൊടുവിലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ഇന്ത്യ – പാക് ക്രിക്കറ്റ് പോരാട്ടത്തിന് വേദിയൊരുങ്ങിയത്. സ്വാഭാവികമായും കളി കാണുന്നതിനാണ് എല്ലാവരും പ്രധാന്യം കൊടുത്തത്. വിവാഹമാണെന്ന് വച്ച് ക്രിക്കറ്റ് കളി കാണാതിരിക്കാനാകില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പ്. സംഗതി സത്യമാണ്.
വീഡിയോയിൽ, വധുവും വരനും ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി രണ്ട് കസേരകളിൽ ഇരിക്കുന്നത് കാണാം. വിവാഹ അതിഥികളും ഒപ്പമുണ്ട്. സ്ക്രീനില്‍ ഇന്ത്യ – പാക് പോരാട്ടത്തിന്‍റെ അവസാന നിമിഷങ്ങളായിരുന്നു കാണിച്ച് കൊണ്ടിരുന്നത്. വിരാട് കോഹ്‌ലി അവസാന നാല് റൺസ് നേടി സെഞ്ച്വറി പൂർത്തിയാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോൾ, വരന്‍ ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റ് ഗർബ രീതിയില്‍ നൃത്തം ചവിട്ടുന്നു. എന്നിട്ടും സന്തോഷം അടക്കാനാകാടെ വധുവിന്‍റെ കൈ പിടിച്ച് ഇരിപ്പിടത്തില്‍ നിന്നും ഏഴുന്നേല്‍പ്പിക്കുന്നു. പിന്നാലെ വധുവും സന്തോഷത്തോടെ ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹത്തിനെത്തിയ അതിഥികളും ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം പങ്കുവയ്ക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോൾ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായി എത്തിയത്. ‘ഒരു വിവാഹം നടക്കുകയായിരുന്നു, വധുവും വരനും വേദിയിലായിരുന്നു, തുടർന്ന് വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ആവേശകരമായ ഒരു വഴിത്തിരിവുണ്ടായി. പിന്നീട് എന്താണ് സംഭവിച്ചത്? വിവാഹം നിർത്തിവച്ചു, വിവാഹത്തിലെ സ്‌ക്രീൻ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചു, തുടർന്ന് വധുവും വരനും എല്ലാ അതിഥികളും ഇരുന്ന് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും ആസ്വദിച്ചു.
സുഹൃത്തുക്കളേ, ആരെങ്കിലും ചോദിച്ചാൽ, ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, മറിച്ച് ഒരു വികാരമാണെന്ന് അവരോട് പറയുക’ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ‘വിവാഹം അല്പം വൈകിയേക്കാം, ഇന്ത്യ vs പാകിസ്ഥാൻ മത്സരം ഒഴിവാക്കാനാവില്ല’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കുറിപ്പ്.