കോട്ടയം: സ്വന്തം ജീവിതത്തിൽ മധുരം നിറയുന്ന വിവാഹ ദിവസം തന്നെ, നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിലും മധുരം നിറയ്ക്കുകയാണ് ജോബിൻ ബാബുവും, ദിവ്യയും. ജോബിൻ ബാബു വിന്റെയും ദിവ്യ മോളുടെയും വിവാഹ ദിവസം തന്നെയാണ് അവർ പ്രമേഹ രോഗികളായ നൂറുകണക്കിന് കുട്ടികൾക്ക് ചികിത്സയ്ക്കുള്ള സഹായം വിതരണം ചെയ്തത്.
വിവാഹ ദിവസം തന്നെ മധുരം കഴിക്കാൻ സാധിക്കാതെ പോയ അനേകം കുട്ടികളുടെ ജീവിതം മധുരതരമാക്കി മാറ്റുകയാണിവർ.. തങ്ങളുടെ വിവാഹചിലവ് ചുരുക്കി ഒരു തുക മിച്ചം പിടിച്ച ശേഷം, കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടികളുടെ പ്രമേഹ ചികിത്സാക്കായി തുക നൽകിയിരിക്കുകയാണ് ഇവർ. വിവാഹ ദിവസം തന്നെ ആശുപത്രിയിൽ എത്തുന്നതിനും ചികിത്സായിൽ കഴിയുന്ന കുട്ടികളെ കാണുന്നതിനും ഇവർ സമയം കണ്ടെത്തിയിട്ടുണ്ട്.
സി.ഐ.എസ്.എഫി (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എം.ഐ ബാബുവും കുടുംബവും വർഷങ്ങളായി ജില്ലാ ജനറൽ ആശുപത്രിയിൽ കുട്ടികളുടെ ഡിയബെറ്റിക് ചികിത്സാക്കായുള്ള സ്കോളർഷിപ്പ് നൽകി പോരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ കാരുണ്യ ഫർമസി വഴി കുട്ടികളുടെ ഇൻസുലിൻ വിതരണം 2017 മുതൽ ജനറൽ ആശുപത്രിയിൽ നടന്നു വരുന്നു. ഇതിനായി ഇതുവരെ 3 ലക്ഷത്തോളം രൂപ ബാബുവും കുടുംബവും നൽകിയിട്ടുണ്ട്. കുട്ടികളിലുള്ള പ്രമേഹം സങ്കീർണവും ചികിത്സാ ചിലവ് എറിയതുമാണ്. ദിവസം പലതവണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ളോക്കോമീറ്റർ ഉപയോഗിച്ചു ടെസ്റ്റ് ചെയ്യണം , കൂടതെ കുട്ടികളുടെ പ്രത്യേക ഇൻസുലിൻ ചികിത്സായും ചിലവേറിയതാണ്. കുട്ടികളുടെ പഠനവും മറ്റു ചിലവുകൾക്കും കൂടെ ചികിത്സാക്കായി പണം കണ്ടെത്താൻ രക്ഷിതാക്കൾ ബുദ്ധിമുട്ടാണ്.
എം.ഐബാബുവിനെ പോലെ സന്മനസുള്ള ആളുകളുടെ സഹകരണം കൊണ്ടാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ സഹായം വിതരണം ചെയ്യുന്നത്. കോട്ടയം ഭദ്രാസന പ്രാർഥന സമാജവും മാസം തോറും ഒരു തുക നൽകിയിരുന്നു. കോട്ടയം ജില്ലയിൽ 500 ഓളം കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആജീവനാന്ത ഇൻസുലിൻ ചികിത്സാ ഇവർക്ക് ആവശ്യമാണ്. സഹായിക്കാൻ തത്പര്യമുള്ളവർ ജില്ലാ ആശുപത്രി കാരുണ്യ ഫർമസി ആയി ബന്ധപ്പെടുക.