ജോസ് കെ.മാണി രാജി വച്ച ഒഴിവിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന്; ചർച്ചകൾ ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: ജോസ് കെ.മാണി രാജി വച്ച ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് നൽകുമോ എന്നതാണ് ചർച്ചാ വിഷയമായിരിക്കുന്നത്. തെരെഞ്ഞെടുപ്പ് 29 നാണ് കേരളത്തിൽ നടക്കുന്നത്.

കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള തിരെഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുള്ള പ്രഖ്യാപനമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിനു വേണ്ടി ജോസ് കെ.മാണി രാജി വച്ച ഒഴിവിലേക്കാണ്
തെരെഞ്ഞടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും 29 ന് നടക്കും.
വിജ്ഞാപനം നവംബർ 9 ന് ഇറങ്ങും. 16 നാണ്് നാമനിർദ്ദേ
ശപത്രികാ സമർപ്പണം നടക്കുന്നത്.

Hot Topics

Related Articles