വൈക്കം: വൈക്കം സെൻ്റ് ജോസഫ് ഫൊറോനയിലെ 19 ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ ഡിസംബർ 15 ഞായറാഴ്ച വൈക്കം വെൽഫെയർ സെൻ്ററിൽ ക്രിസ്തുരാജൻ്റെ തിരുനാൾ ആഘോഷിക്കും.തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി 4000ത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന ജപമാല റാലിയും നടക്കും.15ന് വൈകുന്നേരം നാലിന് വിശുദ്ധകുർബാന ഫൊറോന വികാരി റവ. ഡോ.ബർക്കുമാൻസ് കൊടക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫൊറോനയിലെ വികാരിമാർ സഹകാർമ്മികത്വം വഹിക്കും.ഫാ.പോൾ മോറേലി സന്ദേശം നൽകും. അഞ്ചിന് ജപമാല റാലി, 5.45ന് ദിവ്യകാരുണ്യ ആശീർവാദം. തിരുനാൾ പരിപാടികൾക്ക് ഫൊറോന വികാരി റവ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ നാഴിയമ്പാറ, ഡയറക്ടർ ഫാ. ഏലിയാസ് ചക്യത്ത്, ജനറൽ കൺവീനർ മാത്യു ജോസഫ് കോടാലിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകും.