മൊറയൂർ: വീട്ടുമുറ്റത്തെ കിണറ്റിലെ ജലത്തിന്റെ നിറം മാറ്റത്തിന്റെ കാരണമറിയാതെ വീട്ടുകാരും നാട്ടുകാരും. അരിമ്പ്ര പാലത്തിങ്ങലിനു സമീപത്തെ കെ.റംഷിദിന്റെ വീട്ടിലെ കിണറ്റിലെ ജലത്തിനാണു പാല്‍നിറം കണ്ടെത്തിയത്.മാത്രമല്ല, ജലനിരപ്പ് ഉയർന്നിട്ടുമുണ്ട്. പാല്‍നിറം കലർന്ന വെള്ളമാണ് ഉറവയായി കിണറ്റിലെത്തുന്നത്.ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തത വരുത്താൻ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisements