ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്ക്. മമത ബാനർജി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്തപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. കൊൽക്കത്തയിലേക്ക് വരുമ്പോഴാണ് സംഭവം. വാഹനത്തിന്റെ മുൻ സീറ്റിലാണ് മമത ഇരുന്നിരുന്നത്. അപകടത്തിൽ വാഹനത്തിൽ മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, മമതയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.
Advertisements