കൊല്‍ക്കത്ത:
മുതിര്‍ന്ന തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മരണവിവരം അറിയിച്ചത്.
മമത മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ചുമതലയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വവസതയില്‍ കാളിപൂജ നടത്തുന്നതിനിടെ മന്ത്രിയുടെ മരണവാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉടന്‍ തന്നെ ആശുപത്രിയിലെത്തി. സുബ്രത മുഖര്‍ജി കൂടെയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് മമത പറഞ്ഞു. നല്ലൊരു പാര്‍ട്ടി നേതാവായിരുന്നു അദ്ദേഹം. എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ് മുഖര്‍ജിയുടെ മരണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
സുബ്രത മുഖര്‍ജിയുടെ മൃതദേഹം സര്‍ക്കാര്‍ ഓഡിറ്റോറിയമായ രബീന്ദ്ര സദനില്‍ വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കുടുംബ വീട്ടില്‍ സംസ്കരിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.