ശമ്പളപരിഷ്‌കരണം വേണം ; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം:
ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ‌്ത പണിമുടക്ക് ആരംഭിച്ചു. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും, കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.കഴിഞ്ഞദിവസം രാത്രി യൂണിയന്‍ നേതാക്കളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇടത് വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടേക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാത്തവരുടെ വേതനം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും.

Hot Topics

Related Articles