ഭീകരവാദം തുടങ്ങിയത് പാക്കിസ്ഥാനെ സംരക്ഷിക്കാൻ: ജെയ്ഷേ മുഹമ്മദ് കമാൻഡറുടെ ഓഡിയോ സന്ദേശം പുറത്ത്

ലാഹോർ: പാകിസ്താനിലെ ബാലാക്കോട്ടിലെ തഹസിലില്‍ നടന്ന മതപരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും ഭീകരവാദ അനുകൂല പ്രസംഗങ്ങളും നടന്നതായി സ്ഥിരീകരിച്ച്‌ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം.പരിപാടിയില്‍ ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്ല്യാസും പാകിസ്താനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും പങ്കെടുത്തതായും സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താനെ സംരക്ഷിക്കാനാണ് ഭീകരപ്രവർത്തനം നടത്തുന്നതെന്ന് പരിപാടിയില്‍ മസൂദ് ഇല്ല്യാസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ പരാമർശം വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തോക്കേന്തിയ കൂട്ടാളികളുടെ സംരക്ഷണത്തില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഭീകരവാദ വികാരങ്ങള്‍ നിറഞ്ഞതായിരുന്നു ഇല്ല്യാസിന്റെ പ്രസംഗം എന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.

Advertisements

ഗാദി ഹബീബുള്ള പട്ടണത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. പൂർണമായും മതപരമായ പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ആഗോള ഭീകരനായ മസൂദ് അസ്ഹറിനെ ഭീകരനായി മുദ്രകുത്തുന്നതിനെ ഇല്ല്യാസ് കശ്മീരി വിമർശിച്ചതായി ഇന്റലിജൻസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യയശാസ്ത്രപരമായ അതിർത്തികള്‍ക്കും ത്യാഗങ്ങള്‍ക്കുമായി മസൂദ് അസർ നടത്തിയ 25 വർഷത്തെ പോരാട്ടത്തെ ഇല്ല്യാസ് പ്രകീർത്തിച്ചുവെന്നും വൃത്തങ്ങള്‍ പറയുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്ന പരാമർശമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്താന്റെ അതിർത്തി സംരക്ഷിക്കാനാണ് ഞങ്ങള്‍ ഭീകരതയെ പുല്‍കിയത്. അതിനായി ഡല്‍ഹിയോടും കാബൂളിനോടും കാണ്ഡഹാറിനോടും പോരാടി. എല്ലാം ത്യജിച്ചിട്ടും മെയ് 7-ന് ബഹാവല്‍പൂരില്‍ വെച്ച്‌ മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യൻ സൈന്യം ചിന്നഭിന്നമാക്കിയതായി ഇല്ല്യാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഉറുദുവിലായിരുന്നു പ്രസംഗം. പഹല്‍ഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരില്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചായിരുന്നു ഈ പരാമർശം.വൈകാരികമായിട്ടായിരുന്നു ഇതിനെ കുറിച്ച്‌ മസൂദ് ഇല്ല്യാസ് പരാമർശിച്ചത്.

Hot Topics

Related Articles