കോട്ടയം: ജില്ലയിലെ പുതിയ അഡിഷണൽ എസ്. പി. ആയി ചങ്ങനാശ്ശേരി ഡി വൈ എസ് പി ആയിരുന്ന എ. കെ. വിശ്വനാഥൻ ചുമതലയേറ്റു. വൈക്കം ഡി വൈ എസ് പി ആയി ഇടുക്കി ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന വിജയൻ റ്റി. ബി. യും കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ആയി കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന സാജു വർഗീസും ചങ്ങനാശ്ശേരി ഡി വൈ എസ് പി ആയി പള്ളിക്കത്തോട് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. പി. ടോംസണും കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയി കൊച്ചിൻ സിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയിരുന്ന അനിൽകുമാർ വി. എസ്. എന്നിവരും ചുമതലയേറ്റു.
Advertisements