കോട്ടയം : ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറയിൽ സിനിമാ സെറ്റിൽ നിന്നും മടങ്ങിയെത്തിയ കാരവാൻ നിയന്ത്രണം നഷ്ടമായി ജീപ്പിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ജീപ്പ് യാത്രക്കാരും ആറുമാനൂർ സ്വദേശികളുമായ അനുമോൻ അനു കുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പാലാ ഏറ്റുമാനൂർ റോഡിൽ കട്ടച്ചിറയിൽ ആയിരുന്നു അപകടം. പാലായിലെ ഷൂട്ടിംഗ് സൈഡിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന കാരവാൻ ഏറ്റുമാനൂർ ഭാഗത്ത് നിന്ന് പാലായിലേയ്ക്ക് പോകുകയായിരുന്നു ജീപ്പിൽ നിയന്ത്രണം നഷ്ടമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ തുടർന്ന് ജി പി യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കോട്ടയം പാലാ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാലായിൽ നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘവും ഏറ്റുമാനൂർ പോലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ എം വി ഐ ബി.ആശാകുമാറും എ എം വി ഐ സജിത്തും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.