വാട്‌സ്അപ്പ് പ്രൊഫൈലും ലാസ്റ്റ് സീനും ആളുകളിൽ നിന്നു മറച്ചു വയ്ക്കാം; നിർണ്ണായകമായ അപ്‌ഡേഷനുമായി വാട്‌സ്അപ്പ്; നീക്കങ്ങൾ ഇങ്ങനെ

വാഷിങ്ടൻ: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ ഫീചറുകൾ വാട്‌സ്ആപ് ഇടയ്ക്കിടെ പുറത്തിറക്കുന്നുണ്ട്.
ഇപ്പോൾ നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ലാസ്റ്റ് സീനും മറ്റ് ചില വിവരങ്ങളും ചില ആളുകളിൽ നിന്ന് മറയ്ക്കുന്നതിനുള്ള ഒരു പുതിയ ഫീചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്. ബീറ്റാ പതിപ്പിൽ ലഭ്യമായിരുന്ന ഈ ഫീചർ ഐഫോൺ, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും റിലീസ് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
എല്ലാവരും കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കാത്ത വിവരങ്ങൾ ആർക്കൊക്കെ കാണാൻ കഴിയും എന്ന് പുതിയ അപ്ഡേറ്റിലൂടെ നിങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ വിശദാംശങ്ങൾ എന്നിവ എല്ലാവർക്കും, അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവർക്ക്, അല്ലെങ്കിൽ ആരെയും കാണിക്കാത്ത ഓപ്ഷനാണ് ഉള്ളത്. പുതിയ ഫീചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ അടക്കമുള്ള വിശദാംശങ്ങൾ ആർക്കൊക്കെ കോൺടാക്ടിലുള്ള ആർക്കൊക്കെ കാണാമെന്ന് തീരുമാനിക്കാം.
പുതിയ ഫീചർ ഉപയോഗിക്കുന്നതിന്: WhatsApp’s Settings > Account > Privacy കടന്നുപോവുക. ഗ്രൂപ് കോളിൽ മറ്റുള്ളവരെ നിശബ്ദമാക്കാനും നിർദിഷ്ട ആളുകൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ചില ഗ്രൂപ് കോളിംഗ് ഫീചറുകളും വാട്‌സ്ആപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.