നിങ്ങളുടെ കൈയിൽ ഈ പഴയ മോഡല്‍ ഫോൺ ആണോ ഉള്ളത്? എന്നാൽ ഇന്ന് മുതൽ ഇവയിൽ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല

ചില ഫോണുകളില്‍ ജൂണ്‍ ഒന്നു മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് (WhatsApp ) ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്.

Advertisements

ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ ഇന്ന് മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗാലക്സി എസ് 4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി എക്സ്പീരിയ, എല്‍.ജി ജി2, വാവെയ് അസെന്‍ഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ (2014). എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മോഡലുകള്‍.

Hot Topics

Related Articles