ന്യൂസ് ഡെസ്ക് : കൃത്യമായ ഇടവേളകളിൽ പുതിയ മാറ്റങ്ങൾ വരുത്താറുള്ള നവമാധ്യമമാണ് വാട്സ് ആപ്പ് . ഇപ്പോൾ ഇതാ പുതിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണ് വാട്സ് ആപ്പ് . ഇതിന്റെ ഭാഗമായി ഒരു തവണ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്‌അപ്പ്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷന്‍ സമയപരിധിയാണ് ദീര്‍ഘിപ്പിക്കുന്നത്.
രണ്ടുദിവസവും പന്ത്രണ്ടു മണിക്കൂറും വരെയായി ദീര്‍ഘിപ്പിക്കാനാണ് പദ്ധതി. ഇപ്പോഴിത് വെറും ഒരു മണിക്കൂറും എട്ടുമിനുട്ടും 16സെക്കന്റും മാത്രമാണ്. ഇതോടെ വാട്‌സ്‌അപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങള്‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. പുതിയ അപ്പ്‌ഡേഷനില്‍ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങള്‍ അയക്കുന്ന സന്ദേശം അബദ്ധത്തില്‍ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കില്‍ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോര്‍ എവരി വണ്‍. നേരത്തെ നവംബറില്‍ ഡിലീറ്റ് ഫോര്‍ ഇവരി വണ്‍ ഓപ്ഷന്‍ ഏഴുദിവസമായി ദീര്‍ഘിപ്പിക്കാന്‍ വാട്ട്‌സ്‌അപ്പ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ അതിന് പകരമായി പുതിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് വാട്സ്അപ്പ് ടീം.